കുറഞ്ഞ വിലയിൽ കിടിലൻ ഫീച്ചേഴ്സുമായി xiaomi എത്തുന്നു.

കുറഞ്ഞ വിലയിൽ കിടിലൻ സ്പെക്സുമായി എത്തുന്ന Xiaomiയുടെ Redmi Note സീരീസ് ഏവർക്കും ഏറെ സുപരിചിതമാണ്. Redmi Note 3, Redmi Note 4 പോലെയുള്ള വളരെ പ്രശസ്തമായ ഫോണുകൾ അടങ്ങിയ Redmi Note കുടുംബത്തിന്റെ  അഞ്ചാം തലമുറ വരികയാണ്!

 Redmi സീരീസ് എന്നല്ല, Xiaomiയുടെ തന്നെ ആദ്യത്തെ സെൽഫി-സെൻട്രിക് സ്മാർട്ട്ഫോൺ ആണിത്. Redmi 4A പോലെ ഒരു എൻട്രി ലെവൽ ഫോണായിരിക്കും Redmi Note 5Aയും. രണ്ട് വേരിയന്റുകളിലായി പുറത്തിറക്കുന്ന ഫോണിന്റെ ഉയർന്ന വേരിയന്റ് Redmi Note 5A Pro എന്നോ Prime എന്നോ അറിയപ്പെടും എന്നാണ് റിപ്പോർട്ടുകൾ.

ബേസിക് വേരിയന്റ് സ്നാപ്ഡ്രാഗൺ 425 ചിപ്സെറ്റിനും, 2GB RAMനും, 16GB ഇന്റർണൽ മെമ്മറിക്കും ഒപ്പം എത്തുമ്പോൾ ഹൈ വേരിയന്റ് സ്നാപ്ഡ്രാഗൺ 435 ചിപ്സെറ്റിനും, 3GB RAMനും, 32GB ഇന്റർണലിനും ഒപ്പം എത്തും. 5.5″ HD 720p ഡിസ്‌പ്ലേയായിരിക്കും ഫോണിൽ ഉണ്ടാവുക. ആൻഡ്രോയിഡ് 7.1.1ൽ പ്രവർത്തിക്കുന്ന MIUI 9. സെൽഫി ഫ്ലാഷ് ഉൾപ്പെടെയുള്ള 16MP ഫ്രണ്ട് ക്യാമറയാണ് Redmi Note 5Aയുടെ ഏറ്റവും വലിയ പ്രത്യേകത. ആദ്യമായാണ് ഒരു Xiaomi ഫോണിൽ ഇത്തരമൊരു ക്യാമറ സംവിധാനം എത്തുന്നത്. പിന്നിലും 16MP ക്യാമറ തന്നെയായിരിക്കും ഉണ്ടാവുക. എന്നാൽ ബേസിക് വേരിയന്റിൽ ഫ്രണ്ട് ക്യാമറ 5MP ആയിരിക്കും എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഡെഡിക്കേറ്റഡ് SD കാർഡ് സ്ലോട്ടാണ് മറ്റൊരു പ്രത്യേകത. 3000mAh നോൺ-റിമൂവബിൾ ബാറ്ററിയുള്ള ഫോണിൽ 4G VoLTE, Bluetooth 4.2 എന്നിവയും ഉണ്ടാകും. 6000 മുതൽ 9000 വരെയാണ് Redmi Note 5Aക്ക് പ്രതീക്ഷിക്കുന്ന വില.

Leave a Reply

Your email address will not be published. Required fields are marked *