സ്വന്തം ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കാൻ ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമായി ഫുട്‌ബോള്‍ സ്‌റ്റേഡിയം നിർമ്മിക്കും !

കേരള ബ്ലാസ്‌റ്റേഴ്‌സ് യൂറോപ്പിലെ പ്രമുഖ ഫുട്ബോൾ ക്ലബുകളുടെ മാതൃക സ്വീകരിച്ചു ബ്ലാസ്റ്റേഴ്‌സിനായി കേരളത്തില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയം നിർമ്മിക്കും . കേരളത്തിലെ ഫുട്‌ബോള്‍ താരങ്ങളെ സംബന്ധിച്ച് ഏറെ പ്രതീക്ഷയേറുന്നതാണ് ബ്ലാസ്റ്റേഴ്‌സ് ഉടമയുടെ ഈ പ്രഖ്യാപനം. കേരള ബ്ലാസ്‌റ്റേഴ്‌സ് ഉടമകളില്‍ ഒരാളായ നിമ്മഗദ്ദപ്രസാദ് ആണ് ഇക്കാര്യം മലയാള മനോരമയോട് വെളിപ്പെടുത്തിയത്.

കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ടു ചുരുങ്ങിയത് 80 കോടി രൂപ നഷ്‌ടമായ ടീമിന് ഇനിയും അഞ്ചു വര്‍ഷമെങ്കിലും വേണം സാമ്പത്തിക ലാഭമുണ്ടാകാന്‍ എന്നു അദ്ദേഹം പറയുന്നു .

‘ഇന്ത്യയില്‍ സ്‌പോര്‍ട്‌സ് രംഗത്തെ നിക്ഷേപം ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാത്രമേ ലാഭം നല്‍കൂ. സ്‌പോര്‍ട്‌സിന്റെ ലക്ഷ്യം സാമ്പത്തികലാഭം മാത്രമല്ലല്ലോ. അതൊരു സമൂഹ ശാക്തീകരണം കൂടിയാണ്’ പ്രസാദ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *