പകുതി വിലയ്ക്ക് ഫോൺ വിൽപന, ഫ്ലിപ്കാർട്ടിൽ ഓഫർ ‘പെരുമഴ’, 90 ശതമാനം ഡിസ്കൗണ്ട്!

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനി ഫ്ലിപ്കാർട്ട് മറ്റൊരു ചരിത്രം കൂടി കുറിയ്ക്കാൻ പോകുകയാണ്. സെപ്റ്റംബർ 20 മുതൽ സെപ്തംബർ 24 വരെ ഓൺലൈൻ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിൽപനയ്ക്കാണ് ഫ്ലിപ്കാർട്ട് ഒരുങ്ങുന്നത്. ‘ബിഗ് ബില്യൺ ഡേയ്സ് ‘ വിൽപനയിൽ മുൻനിര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളെല്ലാം ഉണ്ടാകുമെന്നാണ് അറിയുന്നത്.ബിഗ് ബില്യൺ ഡേയ്സ് വിൽപ്പനയിൽ വിവിധ വിഭാഗങ്ങളിലുള്ള ഉൽപ്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വിലകിഴിവ് നല്‍കുമെന്ന് ഫ്ലിപ്കാർട്ട് അറിയിച്ചിട്ടുണ്ട്. എന്നാൽ ഓഫറുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇ–കൊമേഴ്സ് വിപണിയില്‍ ആദ്യമായാണ് ഇത്രയും വില കുറച്ച് ഉൽപ്പന്നങ്ങൾ വില്‍ക്കാന്‍ പോകുന്നതെന്നാണ് ഫ്ലിപ്കാർട്ട് അവകാശപ്പെടുന്നത്.വിലകഴിവിന് പുറമെ ഫ്ലിപ്കാർട്ട് വിവിധ ഫിനാൻസിങ് സേവനങ്ങളും ഓഫർ ചെയ്യുന്നുണ്ട്. നോ കോസ്റ്റ് ഇഎംഐ, ഉൽപ്പന്ന എക്സ്ചേഞ്ച്, ബൈബാക്ക് ഗാരന്റി എന്നീ സൗകര്യങ്ങളും നൽകും. എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഹോൾഡർമാർക്ക് പ്രത്യേക ഓഫറുകൾ ലഭ്യമാകുമെന്നും ഫ്ളിപ്കാർട്ട് പറയുന്നുണ്ട്. ചില ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾ പകുതി വിലയ്ക്ക് വിൽക്കുമെന്നും സൂചനയുണ്ട്.ബിഗ് ബില്ല്യൺ ഡേയ്സ് ഇന്ത്യയുടെ ഒരു ഉത്സവമാണ്, കാരണം അത് ഉത്സവത്തോടു കൂടിയുള്ള ഷോപ്പിംഗിനുള്ള സംവിധാനമാണെന്നും ഫ്ളിപ്പ്കാർട്ട് സിഇഒ കല്യാൺ കൃഷ്ണമൂർത്തി പറഞ്ഞു. വൻ ഓഫർ ലഭിക്കുന്ന ഉൽപ്പന്നങ്ങളുടെ വിഭാഗങ്ങളിൽ ഫാഷൻ, ലാർജ് അപ്ലയൻസസ് തുടങ്ങിയവ ഉണ്ടാകുമെന്നും സൂചനയുണ്ട്.

Xiaomi ഉം Nokia ഉം ഒന്നിക്കുന്നു??

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ Xiaomiയും, ഫിന്നിഷ് ടെലിക്കോം ഭീമൻമാരായ Nokiaയും പല മാർക്കറ്റുകളിലും പരസ്പരം ഒന്നിച്ച് പ്രവർത്തിക്കുന്നുണ്ട്. ഒരു ഘട്ടത്തിൽ Nokiaയിൽ Xiaomi ഇൻവെസ്റ്റ് ചെയ്യും എന്നുവരെയുള്ള വാർത്തകൾ പുറത്തുവരികയും ചെയ്തിരുന്നു. പക്ഷേ അത് വെറുമൊരു ഗോസിപ്പ് മാത്രമായി അവശേഷിച്ചു. എന്നാലിപ്പോൾ Xiaomiയും Nokiaയും യഥാർഥത്തിൽ ഒന്നിച്ചിരിക്കുകയാണ്! Xiaomiയുടെ ഗ്ലോബൽ സ്പോക്സ്പേഴ്‌സൺ Wang Xiang ആണ് തന്റെ സോഷ്യൽ നെറ്റ്വവർക്കിങ്ങ് പേജിലൂടെ ആഗോള സ്മാർട്ട്ഫോൺ ഭീമൻമാരായ ഈ രണ്ടു കമ്പനികളുടെയും ഒത്തുചേരലിനെ ലോകത്തെ അറിയിച്ചത്. കമ്പനികൾ തമ്മിലുള്ള ധാരണ പ്രകാരം രണ്ട് കമ്പനികളുടെയും സ്വകാര്യ അവകാശമുള്ള വസ്തുക്കൾ, പേറ്റെന്റുകൾ ഉൾപ്പെടയുള്ളവ പരസ്പരം ഉപയോഗിക്കാം. ഇതിലൂടെ Xiaomiക്ക് മാത്രം സ്വന്തമായിരുന്ന ടെക്നോളജികൾ Nokiaയും, Nokiaക്ക് സ്വന്തമായിരുന്നവ Xiaomiയും തങ്ങളുടെ പ്രൊഡക്റ്റുകൾക്ക് വേണ്ടി ഉപയോഗിക്കും. നെറ്റ്വവർക്കിങ്ങിനും, ഇന്റർനെറ്റ് വിപുലീകരണത്തിനും പുറമേ ഓഗ്മെന്റഡ്, വിർച്വൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിലും രണ്ട് കമ്പനികളും ഒന്നിച്ച് പ്രവർത്തിക്കും. Xiaomi ഗ്ലോബൽ VP ആയിരുന്ന ഹ്യൂഗോ ബാര കമ്പനി വിട്ടതിനും, കഴിഞ്ഞ വർഷം Microsoftന്റെ 1500 പേറ്റെന്റുകൾ സ്വന്തമാക്കിയതിനും ശേഷമുള്ള Xiaomiയുടെ ഏറ്റവും വലിയ ഡീലാണിത്. HMD Global Oyക്ക് കീഴിലുള്ള Nokiaയുടെ മൊബൈൽ നിർമാണയൂണിറ്റ് തങ്ങളുടെ വരും ഫോണുകളിൽ Xiaomiയുടെ Surge S1 ചിപ്സെറ്റും, അവരുടെ MIUI സോഫ്റ്റ്വെയറും ഉപയോഗിക്കാൻ പോകുന്നു എന്ന വാർത്തകൾ വന്നതിന് പിന്നാലെയെത്തിയ ഈ ഡീൽ ഇപ്പോൾ അക്ഷരാർഥത്തിൽ ടെക് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

സുരക്ഷയില്‍ ഫുള്‍ മാര്‍ക്ക് നേടി ജീപ്പ് കോംപസ്

ജീപ്പ് ആരാധകരുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി മുന്നേറുകയാണ് ജീപ്പ് കോംപസ്. പുറത്തിറങ്ങി ഒരു മാസം തികയുന്നതിന് മുൻപ് പതിനായിരത്തിലധികം ബുക്കിങ്ങുകള്‍ നേടിയ ജീപ്പ് കോംപസിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി. യുറോ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാര്‍ സ്വന്തമാക്കിയിരിക്കുകയാണ് ജീപ്പ് കോംപസ്. കോംപസിന്റെ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലും റൈറ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലും ഒരുപോലെ സമ്പൂര്‍ണ സുരക്ഷിതമാണെന്നാണ് യൂറോ എന്‍സിഎപിയുടെ ക്രാഷ് ടെസ്റ്റില്‍ കണ്ടെത്തിയിരിക്കുന്നത്.പിന്‍ സീറ്റില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് 83 ശതമാനം സുരക്ഷ നല്‍കുന്ന കോംപസ്. മുതിര്‍ന്നവര്‍ക്ക് 90 ശതമാനം സുരക്ഷയും നല്‍കുന്നുണ്ട്. മുന്‍ ക്രാഷ് ടെസ്റ്റ്, വശങ്ങളുടെ ക്രാഷ് ടെസ്റ്റ് തുടങ്ങിയ ടെസ്റ്റുകള്‍ യൂറോ എന്‍സിഎപി കോംപസില്‍ നടത്തിയതിന് ശേഷമാണ് സുരക്ഷിതമായ വാഹനമാണ് ജീപ്പ് എന്ന് യുറോഎന്‍സിഎപി പ്രഖ്യാപിച്ചത്.ആരാധകരുടെ ഏറെനാളത്തെ കാത്തിരിപ്പിനു ശേഷം ജീപ്പ് കോംപസിനെ പുറത്തിറക്കിയത് കഴിഞ്ഞ മാസം 31നായിരുന്നു. ഇന്ത്യയില്‍ ഗ്രാന്‍ഡ് ചെറോക്കിക്കും റാംഗ്ളര്‍ അണ്‍ലിമിറ്റഡിനും ശേഷം പുറത്തിറക്കുന്ന വാഹനമാണ് കോംപസ്. കൂടാതെ ജീപ്പ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യ വാഹനവും കോംപസ് തന്നെ.2 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍, 1.4 ലീറ്റര്‍ പെട്രോള്‍ എന്നിങ്ങനെ രണ്ട് എന്‍ജിനുകളാണ് കോംപസിനുള്ളത്. 3750 ആര്‍പിഎമ്മില്‍ 173 പിഎസ് കുരുത്തും 1750 മുതല്‍ 2500 വരെ ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണു 2 ലീറ്റര്‍ ഡീസല്‍ എന്‍ജിനും 162 എച്ച് പി വരെ കരുത്തും 250 എന്‍ എം വരെ ടോര്‍ക്കും നല്‍കുന്ന 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുമാണുള്ളത്. ഡീസല്‍ എന്‍ജിനു ലീറ്ററിന് 17.1 കീമി മൈലേജാണു കമ്പനി അവകാശപ്പെടുന്നത്. ഇരു എന്‍ജിനുകള്‍ക്കുമൊപ്പം ആറു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണു ഗീയര്‍ബോക്‌സ്. 14.99 ലക്ഷം മുതല്‍ 20.69 ലക്ഷം രൂപവരെയാണ് ജീപ്പ് കോംപസിന്റെ കൊച്ചി എക്‌സ്‌ഷോറൂം വില.

ഗൂഗിളിനെ കൊള്ളയടിക്കുന്ന അമേരിക്കൻ മോഷ്ടാക്കൾ .

ഗൂഗിൾ ആസ്‌ഥാനത്ത് സ്‌ഥിതി ചെയ്യുന്ന ആൻഡ്രോയിഡ് റോബോട്ടിന്റെ ആദ്യ സ്റ്റാച്യുവിനോടൊപ്പം ‘അലക്സ്’ എന്ന് പേരുള്ള ഒരു റോബോട്ട് നായയുടെ പ്രതിമ കൂടി സ്‌ഥാപിക്കപ്പെട്ടിരുന്നു. 2009ൽ ആരോ മോഷ്ടിച്ച ആ പ്രതിമയെയോ അതിന്റെ മോഷ്ടാവിനെയോ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തന്റെ കൂടെയുണ്ടായിരുന്ന അലക്സിനെ നഷ്‌ടമായ ആൻഡ്രോയിഡ് റോബോട്ട് അവനെയും കാത്ത് ഇന്നും ഏകനായി അവിടെത്തന്നെയുണ്ട്. ഇങ്ങ് കേരളത്തിൽ മാത്രമല്ല, അങ്ങ് കാലിഫോർണിയായിലും പെരുങ്കള്ളന്മാർ ഉണ്ടെന്ന് മനസ്സിലായില്ലേ!

അത് പോലെ തന്നെ കാലിഫോർണിയായിലും രസകരമായ ഒരു സംഭവം അരങ്ങേറി. ഗൂഗിൾ ആസ്ഥാനത്ത് സ്ഥാപിച്ചിരുന്ന ജെല്ലി ബീ ൻ സ്റ്റാച്ചുവിന്റെ തല ചൂടിൽ ഉരുകി പൊട്ടി. ഇത് മുതലാക്കിയ ഒരു വഴി പോക്കൻ അതിനുള്ളിലെ ജെല്ലി ബീൻ മോഷ്ടിച്ചുക്കൊണ്ടുപോയി. കേടുപാടുകൾ തീർത്ത് ഗൂഗിൾ വീണ്ടും ഇത് പുനസ്ഥാപിച്ചു.

കുറഞ്ഞ വിലയിൽ കിടിലൻ ഫീച്ചേഴ്സുമായി xiaomi എത്തുന്നു.

കുറഞ്ഞ വിലയിൽ കിടിലൻ സ്പെക്സുമായി എത്തുന്ന Xiaomiയുടെ Redmi Note സീരീസ് ഏവർക്കും ഏറെ സുപരിചിതമാണ്. Redmi Note 3, Redmi Note 4 പോലെയുള്ള വളരെ പ്രശസ്തമായ ഫോണുകൾ അടങ്ങിയ Redmi Note കുടുംബത്തിന്റെ  അഞ്ചാം തലമുറ വരികയാണ്!

 Redmi സീരീസ് എന്നല്ല, Xiaomiയുടെ തന്നെ ആദ്യത്തെ സെൽഫി-സെൻട്രിക് സ്മാർട്ട്ഫോൺ ആണിത്. Redmi 4A പോലെ ഒരു എൻട്രി ലെവൽ ഫോണായിരിക്കും Redmi Note 5Aയും. രണ്ട് വേരിയന്റുകളിലായി പുറത്തിറക്കുന്ന ഫോണിന്റെ ഉയർന്ന വേരിയന്റ് Redmi Note 5A Pro എന്നോ Prime എന്നോ അറിയപ്പെടും എന്നാണ് റിപ്പോർട്ടുകൾ.

ബേസിക് വേരിയന്റ് സ്നാപ്ഡ്രാഗൺ 425 ചിപ്സെറ്റിനും, 2GB RAMനും, 16GB ഇന്റർണൽ മെമ്മറിക്കും ഒപ്പം എത്തുമ്പോൾ ഹൈ വേരിയന്റ് സ്നാപ്ഡ്രാഗൺ 435 ചിപ്സെറ്റിനും, 3GB RAMനും, 32GB ഇന്റർണലിനും ഒപ്പം എത്തും. 5.5″ HD 720p ഡിസ്‌പ്ലേയായിരിക്കും ഫോണിൽ ഉണ്ടാവുക. ആൻഡ്രോയിഡ് 7.1.1ൽ പ്രവർത്തിക്കുന്ന MIUI 9. സെൽഫി ഫ്ലാഷ് ഉൾപ്പെടെയുള്ള 16MP ഫ്രണ്ട് ക്യാമറയാണ് Redmi Note 5Aയുടെ ഏറ്റവും വലിയ പ്രത്യേകത. ആദ്യമായാണ് ഒരു Xiaomi ഫോണിൽ ഇത്തരമൊരു ക്യാമറ സംവിധാനം എത്തുന്നത്. പിന്നിലും 16MP ക്യാമറ തന്നെയായിരിക്കും ഉണ്ടാവുക. എന്നാൽ ബേസിക് വേരിയന്റിൽ ഫ്രണ്ട് ക്യാമറ 5MP ആയിരിക്കും എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഡെഡിക്കേറ്റഡ് SD കാർഡ് സ്ലോട്ടാണ് മറ്റൊരു പ്രത്യേകത. 3000mAh നോൺ-റിമൂവബിൾ ബാറ്ററിയുള്ള ഫോണിൽ 4G VoLTE, Bluetooth 4.2 എന്നിവയും ഉണ്ടാകും. 6000 മുതൽ 9000 വരെയാണ് Redmi Note 5Aക്ക് പ്രതീക്ഷിക്കുന്ന വില.

How to format or recover Windows 10

If your computer isn’t running the way it should, you’re getting strange errors or you just want to return it to its default state, Windows 10 has your answer. The operating system provides a number of options that let you restore your computer to an earlier state. Here’s how to reset your PC in Windows 10.

  1. Navigate to Settings.  You can get there by clicking the gear icon on the Start menu.

2. Select “Update & security”

3. Click Recovery in the left pane.
Windows presents you with three major options: Reset this PC, Go back to an earlier build and Advanced startup. Reset this PC is the best option for starting fresh. Advanced startup lets you boot off a recovery USB drive or disc and “Go to an earlier build” is made for Windows Insiders who want to roll back to a previous version of the OS.
4. Click Get started under Reset this PC.

5. Click either “Keep my files” or “Remove everything,” depending on whether you want to keep your data files intact. Either way, all of your settings will return to their defaults and apps will be uninstalled. 

6. Select “Just remove my files” or “Remove files and clean the drive” if you chose to “remove everything” in the prior step. Cleaning the drive takes a lot longer but will make sure that, if you are giving the computer away, the next person will have a hard time recovering your erased files. If you are keeping the computer, choose “Just remove my files.”

7. Click Next if Windows warns you that you won’t be able to roll back to a prior version of the OS.

8. Click Reset when prompted.

Windows will then restart and take several minutes to reset itself.

9. Click Continue when prompted.