ഏതു ആൻഡ്രോയിഡ് ഫോണുകളുടെയും പാസ്‌വേഡ്/ പാറ്റേൺ ലോക്ക് തുറക്കാനുള്ള 3 കുറുക്കു വഴികൾ

ഏതു ആൻഡ്രോയിഡ് ഫോണുകളുടെയും പാസ്‌വേഡ്/ പാറ്റേൺ ലോക്ക് പാസ്സ്‌വേർഡ് / പാറ്റേൺ ലോക്ക് തുറക്കാനുള്ള 3 കുറുക്കു വഴികൾ . മൊബൈൽ ഫോണുകൾ ഇന്ന് ജീവിതത്തിന്റെ അത്യന്തഹാപേക്ഷിത ഘടകം ആയി മാറിയിരിക്കുകയാണ് .ഫോൺ ഇല്ലാത്ത ഒരു ജീവിതത്തെ കുറിച്ച് മനുഷ്യന് ഇന്ന് ചിന്തിക്കാൻ പോലും ആവില്ല.പണ്ട് ആശയ വിനിമയത്തിനായി വേണ്ടി കണ്ടു പിടിച്ചതായിരുന്നു ഫോണുകൾ .

അത് പുരോഗമിച്ചു വയർലെസ് മൊബൈൽ ഫോണുകൾ ആയി.പിന്നീട് സ്മാർട്ട് ഫോണുകളുടെ അരങ്ങേറ്റം വന്നതോടെ മൊബൈൽ ഫോണുകൾ കേവലം ആശയ വിനിമയത്തിന് മാത്രം ഒതുങ്ങുന്ന ഒന്നല്ലാതെ ആയി മാറി.ഫോട്ടോ എടുക്കാനും വിഡിയോ എടുക്കാനും പ്രധാനപ്പെട്ട രേഖകൾ സൂക്ഷിക്കാനും എന്തിനു സ്വന്തം ജോലി വരെ ചെയ്യാനും ഇന്ന് ഒരു മൊബൈൽ ഫോൺ ഉണ്ടെങ്കിൽ സാധിക്കും .ലോകത്തെ മൊത്തം ഒരു വിരൽ തുമ്പിൽ എത്തിക്കുകയാണ് മൊബൈൽ ഫോണുകൾ ചെയ്യുന്നത് .
അത് ഫോണുകളുടെ സുരക്ഷിതത്വം നാം ഉറപ്പു വരുത്തേണ്ടതുണ്ട് .നിങ്ങളുടെ രഹസ്യ വിവരങ്ങൾ ചോർത്തുവാനായി മൊബൈൽ ഫോണുകൾ മോഷ്ടിക്കാം.അത് കൊണ്ട് ആണ് പലരും മൊബൈൽ ഫോണുകളിൽ പാസ്‌വേഡ് അല്ലെങ്കിൽ പാറ്റേൺ ലോക്കുകൾ ഒക്കെ ഉപയോഗിക്കുന്നത് .ഇനി അഥവാ മൊബൈൽ ഫോൺ നഷ്ടപ്പെട്ടാലും അതിന്റെ ഉള്ളിൽ ഉള്ള വിവരങ്ങൾ ദുരുപയോഗാപെടാതിരിക്കാൻ വേണ്ടി ആണ് ഇത് പോലുള്ള സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത് .എന്നാൽ നിങ്ങൾ തന്നെ സ്വന്തം പാസ്‌വേഡ് മറക്കേണ്ടി വന്ന ഉണ്ടായിട്ടുണ്ടാകും.
അത് പോലുള്ള സന്ദർഭങ്ങളിൽ ലോക്കുകളും പാസ്‌വേഡുകളും തിരിച്ചറിയാൻ മൂന്നു കുറുക്കുവഴികൾ ഉണ്ട്.

 ഫാക്ടറി റെസ്റ്റ് വഴി അൺലോക്ക് ചെയ്യാൻ സാധിക്കും .എന്നാൽ വിവരങ്ങൾ ഒക്കെ നഷ്ടപ്പെടും എന്നതാണ് ഇതിന്റെ പോരായ്മ.ഇത് ചെയ്യുവാൻ ആയി ഫോൺ സ്വിച്ച് ഓഫ് ചെയ്തിട്ട് ഒരേ സമയം വോളിയം + ബട്ടണും പവർ ബട്ടണും അമർത്തുക.അപ്പോൾ ആൻഡ്രോയിഡ് ഫോണുകളുടെ റിക്കവറി മോഡിലേക്ക് മാറും .അതിൽ നിന്ന് ഫാക്ടറി റീസെറ്റ് ബട്ടൺ തിരഞ്ഞെടുക്കാവുന്നതാണ് .

ഇനി അടുത്ത മാർഗം എന്നത് എ ഡി എം ഉപയോഗിച്ച് പാസ്‌വേഡ് അൺലോക്ക് ചെയ്യുക എന്നതാണ് .ഇതിനായി ഒരു കമ്പ്യൂട്ടറിൽ നിന്ന് ആൻഡ്രോയിഡ് ഡേവിസ് മാനേജർ സൈറ്റിലേക്ക് പോകുക.ഗൂഗിൾ അകൗണ്ടിൽ സൈൻ ഇൻ ചെയ്തു ലോക്ക് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക .പുതിയ പാസ്‌വേഡ് അമർത്തി ഉറപ്പു വരുത്തുക.
 പാറ്റേൺ ലോക്ക് മറികടക്കാനായി 5 പ്രാവശ്യം തുടർച്ചയായ തെറ്റായ പാസ്‌വേഡ് അടിക്കുക.അപ്പോൾ ഫോർഗോട്ട് പാസ്‌വേഡ് എന്ന ഓപ്‌ഷൻ കാണും .അത് അമർത്തി വേണ്ട വിവരങ്ങൾ അടിച്ചു കൊടുത്താൽ ഉതിയ പാറ്റേൺ ലോക്ക് ഉണ്ടാക്കാവുന്നതാണ് .

സ്വന്തം ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കാൻ ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമായി ഫുട്‌ബോള്‍ സ്‌റ്റേഡിയം നിർമ്മിക്കും !

കേരള ബ്ലാസ്‌റ്റേഴ്‌സ് യൂറോപ്പിലെ പ്രമുഖ ഫുട്ബോൾ ക്ലബുകളുടെ മാതൃക സ്വീകരിച്ചു ബ്ലാസ്റ്റേഴ്‌സിനായി കേരളത്തില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയം നിർമ്മിക്കും . കേരളത്തിലെ ഫുട്‌ബോള്‍ താരങ്ങളെ സംബന്ധിച്ച് ഏറെ പ്രതീക്ഷയേറുന്നതാണ് ബ്ലാസ്റ്റേഴ്‌സ് ഉടമയുടെ ഈ പ്രഖ്യാപനം. കേരള ബ്ലാസ്‌റ്റേഴ്‌സ് ഉടമകളില്‍ ഒരാളായ നിമ്മഗദ്ദപ്രസാദ് ആണ് ഇക്കാര്യം മലയാള മനോരമയോട് വെളിപ്പെടുത്തിയത്.

കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ടു ചുരുങ്ങിയത് 80 കോടി രൂപ നഷ്‌ടമായ ടീമിന് ഇനിയും അഞ്ചു വര്‍ഷമെങ്കിലും വേണം സാമ്പത്തിക ലാഭമുണ്ടാകാന്‍ എന്നു അദ്ദേഹം പറയുന്നു .

‘ഇന്ത്യയില്‍ സ്‌പോര്‍ട്‌സ് രംഗത്തെ നിക്ഷേപം ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാത്രമേ ലാഭം നല്‍കൂ. സ്‌പോര്‍ട്‌സിന്റെ ലക്ഷ്യം സാമ്പത്തികലാഭം മാത്രമല്ലല്ലോ. അതൊരു സമൂഹ ശാക്തീകരണം കൂടിയാണ്’ പ്രസാദ് കൂട്ടിച്ചേർത്തു.

കുടവയറും കൊഴുപ്പും ഇല്ലാതാക്കാൻ ഇതാ ചില പൊടിക്കൈകൾ

മെലിഞ്ഞ ശരീരം സൗന്ദര്യത്തിന്റെ പ്രധാന ലക്ഷണവുമാണ്. മറ്റ് അസുഖങ്ങളൊന്നുമില്ലെങ്കില്‍ നമുക്ക് ലഭിക്കാവുന്ന വലിയ സൗഭാഗ്യമാണ് മെലിഞ്ഞ ശരീരം.എന്നാൽ ഉയരത്തിനനുസരിച്ച് ശരീരഭാരമില്ലെങ്കിൽ അത് ആകാരഭംഗിയെ മാത്രമല്ല നിത്യ ജീവിതത്തെ തന്നെ ബാധിക്കാം. പലരും തടി കുറയ്ക്കാൻ ജിമ്മിലും മറ്റും പോയി ക്ഷീണിച്ചവരായിരിക്കാം.എങ്കിൽ തടി കുറയ്ക്കാൻ നിങ്ങളെ സഹായിക്കുന്ന ചില ചിലവ് കുറഞ്ഞ മാർഗ്ഗങ്ങൾ ചുവടെ കൊടുക്കുന്നു.

1. ഒരു ചെറുനാരങ്ങയുടെ പകുതി പിഴിഞ്ഞ നീരും ഒരു ടീസ്പൂണ്‍ തേനും ഇളം ചൂടുവെള്ളത്തിൽ ചേർത്ത് ഇടയ്ക്കിടെ കുടിക്കുക.

2. വെള്ളം ചേര്‍ത്ത് അടിച്ചെടുത്ത ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് തടി കുറയ്ക്കാനുള്ള എളുപ്പ വഴിയാണ്.

3. ദിവസവും രാവിലെ 10-12 കറിവേപ്പില കഴിക്കുക. മൂന്ന് മാസം ഇത് തുടരുക.
4. ചൂടാറിയ വെള്ളത്തില്‍ പത്ത് ഗ്രാം തേന്‍ ചേര്‍ത്ത് ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുക.
5.മൂന്ന് ടീസ്പൂണ്‍ ലൈം ജ്യൂസ്, 1/4 ടീസ്പൂണ്‍ കുരുമുളക്, ഒരു ടീസ്പൂണ്‍ തേന്‍ ഒരു കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് ഒരു നേരം കഴിക്കുക. ഇത് മൂന്ന് മാസം തുടർന്നാൽ തടി കുറയും.

6.തിളച്ച വെള്ളത്തിൽ ഒരു ചെറുനാരങ്ങയും ഇഞ്ചിയും ഇടുക. അലപസമയത്തിന് ശേഷം വെള്ളം വറ്റിച്ചുകളഞ്ഞ് ഇഞ്ചിയും നാരങ്ങയും മാത്രം കഴിക്കുക.

7.രാത്രി എട്ടു മണിയക്കു ശേഷമുള്ള ഭക്ഷണം നിയന്ത്രിയ്ക്കുക. കഴിവതും ഇതിനു ശേഷം ഒന്നും കഴിയ്ക്കാതിരിയ്ക്കുക.

8.നിങ്ങള്‍ തടി കുറഞ്ഞ സമയത്ത് ധരിച്ചിരുന്ന വസ്ത്രം ധരിയ്ക്കുവാന്‍ ശ്രമിയ്ക്കുക. ഇത് തടി കുറയാന്‍ സഹായിക്കും.

9.നല്ല ഉറക്കം പ്രധാനം. ഉറക്കക്കുറവ് തടി കൂടാനുള്ള ഒരു കാരണമാണ്.

10.മെലിഞ്ഞിരിക്കുന്നയാളുകൾ ജങ്ക് ഫുഡ് വളരെ കുറച്ച് മാത്രം ഉപയോഗിക്കുന്നവരായിരിക്കും .ജങ്ക് ഫുഡ് ധാരാളമായി ഉപയോഗിക്കുന്നത് മൂലം തടി കൂടാനുള്ള സാധ്യതയുണ്ട്.

11,ലഘുവായ രീതിയില്‍ വ്യായാമം അത്യന്താപേക്ഷിതമാണ്…കൂടുതല്‍ വിശധമായ വഴികള്‍ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

ഇർമയുടെ വേഗം കുറഞ്ഞു; ഫ്ളോറിഡ വെള്ളത്തിൽ, നാടെങ്ങും കൊള്ള

മിയാമി• സർവനാശത്തിന്റെ ഭീകരാന്തരീഷ്ടം സൃഷ്ടിച്ചു യുഎസിൽ പ്രവേശിച്ച ഇർമ ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറിൽ 110 കിലോമീറ്ററായി കുറഞ്ഞതോടെ ലോകം ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു. എന്നാൽ, കനത്ത മഴയിൽ ഫ്ളോറിഡയുടെ വടക്കൻ മേഖല പൂർണമായി വെള്ളത്തിലായി. 65 ലക്ഷം വീടുകളില്‍ വൈദ്യുതി ബന്ധം പൂര്‍ണമായും താറുമാറായി. കാറ്റിന്റെ ശക്തികുറഞ്ഞെങ്കിലും കനത്ത മഴ ഇപ്പോഴും തുടരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണ്.

അറ്റ്‌ലാന്റയിൽ കാറ്റ് ശക്തമായതിനെ തുടർന്നു ഡെൽറ്റ എയർലൈൻ 800 വിമാന സർവീസുകൾ റദ്ദാക്കി. യുഎസിൽ മൊത്തം 3582 വിമാന സർവീസുകളാണ് ഇന്നലെ റദ്ദാക്കിയത്. മിയാമി വിമാനത്താവളം താൽക്കാലികമായി അടച്ചു. ഫ്ളോറിഡയിൽ 62 ലക്ഷം വീടുകൾ വൈദ്യുതിയില്ലാതെ ഇരുട്ടിലാണ്. ജോർജിയ, സൗത്ത് കാരലൈന എന്നിവിടങ്ങളിലും മിന്നൽപ്രളയ മുന്നറിയിപ്പുണ്ട്.

ഭരണകൂടത്തിന്റെ കൃത്യമായ ഇടപെടല്‍കൊണ്ടും ഇര്‍മ എത്തും മുന്‍പ് തന്നെ ജനങ്ങള്‍ നഗരംവിട്ടതുകൊണ്ടും ഫ്‌ളോറിഡയില്‍ ആള്‍നാശം വളരെ കുറവാണ്. നാലു മരണമാണ് ഇതുവരെ ഫ്‌ളോറിഡയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഒഴിഞ്ഞുപോയ ജനങ്ങളെ തിരികെയെത്തിക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് ഫ്‌ളോറിഡ ഗവര്‍ണര്‍ അറിയിച്ചു. കരീബിയന്‍ ദ്വീപുകളിലും ക്യൂബയിലും കനത്ത നാശം വിതച്ചാണ് ഇര്‍മ ഫ്ലോറിഡയിലെത്തിയത്.

നാടെങ്ങും കൊള്ള

ജനം ഒഴിഞ്ഞുപോയതു മുതലെടുത്തു ഫ്‌ളോറിഡയിൽ മോഷണവും കൊള്ളയും പെരുകുന്നു. തെക്കൻ ഫ്‌ളോറിഡയിൽ വീടു കൊള്ളയടിക്കാൻ ശ്രമിച്ച കൗമാരക്കാരനെ പൊലീസ് വെടിവച്ചു. മിയാമിയിൽ 12 പേരുടെ സംഘം സൂപ്പർമാർക്കറ്റിൽ നിന്നു സാധനങ്ങൾ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തായി.

Credits : Manorama online

ഫ്രീ ചാർജ് : കാത്തിരുന്ന മൊബൈൽ ആപ്പ്

ഫ്രീ ആയി മോബൈല്‍ റീചാര്‍ജ്ജ്
ചെയ്യാന്‍ ഒരു കിടിലൻ ആപ്പ്.
➖➖➖➖➖➖➖➖➖
?https://mcent.com/r/CUQT2O
പലപ്പോഴും കൂട്ടുകാര്‍ എന്നോട് ചോദിക്കുന്ന സംശയങ്ങളില്‍ ഒന്നാണു മോബൈല്‍ ഉപയോഗിച്ച് ഇന്റ്ര്‍നെറ്റില്‍ നിന്നും പണം ഉണ്ടാക്കാന്‍ ആകുമോ എന്ന്‍,ഗൂ ഗിള്‍ ആഡ്സെന്‍സ് പോലുള്ള സ്വല്‍പം റിസുകുള്ള പ്രോഗ്രാമ്മുകള്‍ മാത്രമാണു ഞാന്‍ അതിനായ് അവലംബിക്കുന്നത്.എന്നാല്‍ ജിയോയുടെ ഇന്റര്‍നെറ്റു ഫ്രീ ഉള്ള കൂട്ടുകാര്‍ക്ക് അവരുടെ മറ്റു മോബൈലുകള്‍ റീ ചാര്‍ജ്ജ് ചെയ്യാന്‍ മാസാമാസം ഒരു ചെറിയതുക ഒപ്പിക്കാന്‍ സഹായിക്കുന്ന വിശ്വസനീയമായ ആപ്പ് ആണു ഞാന്‍ ഇവിടെ പരിചയപ്പെടുത്തുന്നത്. ഇവിടെ ക്ലിക്ക് ചെയ്ത് അതു ഇന്‍സ്റ്റാള്‍ ചെയ്യാം, Mcent എന്നാണ് ആപ്പിന്റെ പേര്. Click here:??
https://mcent.com/r/CUQT2O
അക്കൌണ്ട് ഉണ്ടാക്കി അതില്‍ ലോഗിന്‍ ചെയ്താല്‍ കുറേ അധികം ആപ്പുകളുടെ പേരു അതില്‍ കാണാം.അതില്‍ ഒരെണ്ണമെങ്കിലും ആദ്യം സെലക്റ്റ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം,ഒരെണ്ണമെങ്കിലും ഇന്‍സ്റ്റാള്‍ ചെയ്താൽ മാത്രമേ നിങ്ങളുടെ അക്കൌണ്ട് നിര്‍മ്മാണാം അവര്‍ പൂര്‍ത്തി ആയതായ് കരുതുകയുള്ളൂ.ആ ആപ്പുകള്‍ ഓരോന്നിലും അവ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ലഭിക്കുന്ന തുക,അതില്‍ രജിസ്റ്റര്‍ ചെയ്താല്‍ ലഭിക്കുന്ന തുക,ആ ആപ്പ് നിശ്ചിത ദിവസം നിങ്ങളുടെ മോബൈലില്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ സൂക്ഷിച്ചാല്‍ ലഭിക്കുന്ന തുക എന്നൊക്കെ രേഖപ്പെടുത്തിയിട്ടുണ്ടാകും.അതിനനുസരിച്ചു നിങ്ങള്‍ക്ക് തുക ലഭിക്കും.ദിവസവും പുതിയ ആപ്പുകള്‍ ഈ ആപ്പില്‍ വരും.അതെല്ലാം ഉപയോഗിക്കുക. അതു വഴി തുക സംബാദിക്കാം.സംബാദിച്ച തുക റീചാര്‍ജ്ജ് എന്ന ടാബില്‍ നിന്നും ഇഷ്ടപ്പെട്ട മോബൈലിലേക്ക് റീ ചാര്‍ജ്ജ് ചെയ്യാവുന്നതാണു,അതും ഉടനടി തന്നെ റീ ചാര്‍ജ്ജ് ആകും.ഇത് കൂടാതെ വലത് വശത്ത് മുകളിലായ് കാണുന്ന ഒരു ഐക്കണ്‍ ഉണ്ട്.അതമര്‍ത്തിയാല്‍ നിങ്ങളുടെ സ്വന്തം റെഫറല്‍ ലിങ്ക് ലഭിക്കും.ആ ലിങ്ക് നിങ്ങളുടെ കൂട്ടുകാര്‍ക്ക് നല്‍കിയാല്‍ അവരതില്‍ ക്ലിക്ക് ചെയ്ത് ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് നിങ്ങൾ അക്കൗണ്ട് പൂർത്തിയാക്കിയത് പോലെ അവരും അക്കൗണ്ട് പൂർത്തിയാക്കിയാൽ‍ നിങ്ങള്‍ക്ക് 45 രൂപ വീതം ഓരോ കൂട്ടുകാരിൽ നിന്നും ലഭിക്കും,ചില ദിവസങ്ങളില്‍ ഒരു ഇന്‍സ്റ്റാളിനു 70 രൂപ വരെ ലഭിക്കാറുണ്ട്. ഇതു പോലെ ഒരുപാട് earnings ഉണ്ടാക്കാൻ സഹായിക്കുന്ന 100% വിശ്വസനീയമായ ഒരു അപ്പാണ് ഇത്. നിങ്ങൾ ഒന്നു ഉപയോഗിച്ച് നോക്കൂ…
▪▪▪▪▪▪▪▪▪▪
?? Download: ??
?https://mcent.com/r/CUQT2O
?https://mcent.com/r/CUQT2O
?https://mcent.com/r/CUQT2O
▪▪▪▪▪▪▪▪▪▪⁠⁠⁠⁠

പകുതി വിലയ്ക്ക് ഫോൺ വിൽപന, ഫ്ലിപ്കാർട്ടിൽ ഓഫർ ‘പെരുമഴ’, 90 ശതമാനം ഡിസ്കൗണ്ട്!

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനി ഫ്ലിപ്കാർട്ട് മറ്റൊരു ചരിത്രം കൂടി കുറിയ്ക്കാൻ പോകുകയാണ്. സെപ്റ്റംബർ 20 മുതൽ സെപ്തംബർ 24 വരെ ഓൺലൈൻ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിൽപനയ്ക്കാണ് ഫ്ലിപ്കാർട്ട് ഒരുങ്ങുന്നത്. ‘ബിഗ് ബില്യൺ ഡേയ്സ് ‘ വിൽപനയിൽ മുൻനിര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളെല്ലാം ഉണ്ടാകുമെന്നാണ് അറിയുന്നത്.ബിഗ് ബില്യൺ ഡേയ്സ് വിൽപ്പനയിൽ വിവിധ വിഭാഗങ്ങളിലുള്ള ഉൽപ്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വിലകിഴിവ് നല്‍കുമെന്ന് ഫ്ലിപ്കാർട്ട് അറിയിച്ചിട്ടുണ്ട്. എന്നാൽ ഓഫറുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇ–കൊമേഴ്സ് വിപണിയില്‍ ആദ്യമായാണ് ഇത്രയും വില കുറച്ച് ഉൽപ്പന്നങ്ങൾ വില്‍ക്കാന്‍ പോകുന്നതെന്നാണ് ഫ്ലിപ്കാർട്ട് അവകാശപ്പെടുന്നത്.വിലകഴിവിന് പുറമെ ഫ്ലിപ്കാർട്ട് വിവിധ ഫിനാൻസിങ് സേവനങ്ങളും ഓഫർ ചെയ്യുന്നുണ്ട്. നോ കോസ്റ്റ് ഇഎംഐ, ഉൽപ്പന്ന എക്സ്ചേഞ്ച്, ബൈബാക്ക് ഗാരന്റി എന്നീ സൗകര്യങ്ങളും നൽകും. എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഹോൾഡർമാർക്ക് പ്രത്യേക ഓഫറുകൾ ലഭ്യമാകുമെന്നും ഫ്ളിപ്കാർട്ട് പറയുന്നുണ്ട്. ചില ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾ പകുതി വിലയ്ക്ക് വിൽക്കുമെന്നും സൂചനയുണ്ട്.ബിഗ് ബില്ല്യൺ ഡേയ്സ് ഇന്ത്യയുടെ ഒരു ഉത്സവമാണ്, കാരണം അത് ഉത്സവത്തോടു കൂടിയുള്ള ഷോപ്പിംഗിനുള്ള സംവിധാനമാണെന്നും ഫ്ളിപ്പ്കാർട്ട് സിഇഒ കല്യാൺ കൃഷ്ണമൂർത്തി പറഞ്ഞു. വൻ ഓഫർ ലഭിക്കുന്ന ഉൽപ്പന്നങ്ങളുടെ വിഭാഗങ്ങളിൽ ഫാഷൻ, ലാർജ് അപ്ലയൻസസ് തുടങ്ങിയവ ഉണ്ടാകുമെന്നും സൂചനയുണ്ട്.

Xiaomi ഉം Nokia ഉം ഒന്നിക്കുന്നു??

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ Xiaomiയും, ഫിന്നിഷ് ടെലിക്കോം ഭീമൻമാരായ Nokiaയും പല മാർക്കറ്റുകളിലും പരസ്പരം ഒന്നിച്ച് പ്രവർത്തിക്കുന്നുണ്ട്. ഒരു ഘട്ടത്തിൽ Nokiaയിൽ Xiaomi ഇൻവെസ്റ്റ് ചെയ്യും എന്നുവരെയുള്ള വാർത്തകൾ പുറത്തുവരികയും ചെയ്തിരുന്നു. പക്ഷേ അത് വെറുമൊരു ഗോസിപ്പ് മാത്രമായി അവശേഷിച്ചു. എന്നാലിപ്പോൾ Xiaomiയും Nokiaയും യഥാർഥത്തിൽ ഒന്നിച്ചിരിക്കുകയാണ്! Xiaomiയുടെ ഗ്ലോബൽ സ്പോക്സ്പേഴ്‌സൺ Wang Xiang ആണ് തന്റെ സോഷ്യൽ നെറ്റ്വവർക്കിങ്ങ് പേജിലൂടെ ആഗോള സ്മാർട്ട്ഫോൺ ഭീമൻമാരായ ഈ രണ്ടു കമ്പനികളുടെയും ഒത്തുചേരലിനെ ലോകത്തെ അറിയിച്ചത്. കമ്പനികൾ തമ്മിലുള്ള ധാരണ പ്രകാരം രണ്ട് കമ്പനികളുടെയും സ്വകാര്യ അവകാശമുള്ള വസ്തുക്കൾ, പേറ്റെന്റുകൾ ഉൾപ്പെടയുള്ളവ പരസ്പരം ഉപയോഗിക്കാം. ഇതിലൂടെ Xiaomiക്ക് മാത്രം സ്വന്തമായിരുന്ന ടെക്നോളജികൾ Nokiaയും, Nokiaക്ക് സ്വന്തമായിരുന്നവ Xiaomiയും തങ്ങളുടെ പ്രൊഡക്റ്റുകൾക്ക് വേണ്ടി ഉപയോഗിക്കും. നെറ്റ്വവർക്കിങ്ങിനും, ഇന്റർനെറ്റ് വിപുലീകരണത്തിനും പുറമേ ഓഗ്മെന്റഡ്, വിർച്വൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിലും രണ്ട് കമ്പനികളും ഒന്നിച്ച് പ്രവർത്തിക്കും. Xiaomi ഗ്ലോബൽ VP ആയിരുന്ന ഹ്യൂഗോ ബാര കമ്പനി വിട്ടതിനും, കഴിഞ്ഞ വർഷം Microsoftന്റെ 1500 പേറ്റെന്റുകൾ സ്വന്തമാക്കിയതിനും ശേഷമുള്ള Xiaomiയുടെ ഏറ്റവും വലിയ ഡീലാണിത്. HMD Global Oyക്ക് കീഴിലുള്ള Nokiaയുടെ മൊബൈൽ നിർമാണയൂണിറ്റ് തങ്ങളുടെ വരും ഫോണുകളിൽ Xiaomiയുടെ Surge S1 ചിപ്സെറ്റും, അവരുടെ MIUI സോഫ്റ്റ്വെയറും ഉപയോഗിക്കാൻ പോകുന്നു എന്ന വാർത്തകൾ വന്നതിന് പിന്നാലെയെത്തിയ ഈ ഡീൽ ഇപ്പോൾ അക്ഷരാർഥത്തിൽ ടെക് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

സുരക്ഷയില്‍ ഫുള്‍ മാര്‍ക്ക് നേടി ജീപ്പ് കോംപസ്

ജീപ്പ് ആരാധകരുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി മുന്നേറുകയാണ് ജീപ്പ് കോംപസ്. പുറത്തിറങ്ങി ഒരു മാസം തികയുന്നതിന് മുൻപ് പതിനായിരത്തിലധികം ബുക്കിങ്ങുകള്‍ നേടിയ ജീപ്പ് കോംപസിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി. യുറോ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാര്‍ സ്വന്തമാക്കിയിരിക്കുകയാണ് ജീപ്പ് കോംപസ്. കോംപസിന്റെ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലും റൈറ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലും ഒരുപോലെ സമ്പൂര്‍ണ സുരക്ഷിതമാണെന്നാണ് യൂറോ എന്‍സിഎപിയുടെ ക്രാഷ് ടെസ്റ്റില്‍ കണ്ടെത്തിയിരിക്കുന്നത്.പിന്‍ സീറ്റില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് 83 ശതമാനം സുരക്ഷ നല്‍കുന്ന കോംപസ്. മുതിര്‍ന്നവര്‍ക്ക് 90 ശതമാനം സുരക്ഷയും നല്‍കുന്നുണ്ട്. മുന്‍ ക്രാഷ് ടെസ്റ്റ്, വശങ്ങളുടെ ക്രാഷ് ടെസ്റ്റ് തുടങ്ങിയ ടെസ്റ്റുകള്‍ യൂറോ എന്‍സിഎപി കോംപസില്‍ നടത്തിയതിന് ശേഷമാണ് സുരക്ഷിതമായ വാഹനമാണ് ജീപ്പ് എന്ന് യുറോഎന്‍സിഎപി പ്രഖ്യാപിച്ചത്.ആരാധകരുടെ ഏറെനാളത്തെ കാത്തിരിപ്പിനു ശേഷം ജീപ്പ് കോംപസിനെ പുറത്തിറക്കിയത് കഴിഞ്ഞ മാസം 31നായിരുന്നു. ഇന്ത്യയില്‍ ഗ്രാന്‍ഡ് ചെറോക്കിക്കും റാംഗ്ളര്‍ അണ്‍ലിമിറ്റഡിനും ശേഷം പുറത്തിറക്കുന്ന വാഹനമാണ് കോംപസ്. കൂടാതെ ജീപ്പ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യ വാഹനവും കോംപസ് തന്നെ.2 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍, 1.4 ലീറ്റര്‍ പെട്രോള്‍ എന്നിങ്ങനെ രണ്ട് എന്‍ജിനുകളാണ് കോംപസിനുള്ളത്. 3750 ആര്‍പിഎമ്മില്‍ 173 പിഎസ് കുരുത്തും 1750 മുതല്‍ 2500 വരെ ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണു 2 ലീറ്റര്‍ ഡീസല്‍ എന്‍ജിനും 162 എച്ച് പി വരെ കരുത്തും 250 എന്‍ എം വരെ ടോര്‍ക്കും നല്‍കുന്ന 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുമാണുള്ളത്. ഡീസല്‍ എന്‍ജിനു ലീറ്ററിന് 17.1 കീമി മൈലേജാണു കമ്പനി അവകാശപ്പെടുന്നത്. ഇരു എന്‍ജിനുകള്‍ക്കുമൊപ്പം ആറു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണു ഗീയര്‍ബോക്‌സ്. 14.99 ലക്ഷം മുതല്‍ 20.69 ലക്ഷം രൂപവരെയാണ് ജീപ്പ് കോംപസിന്റെ കൊച്ചി എക്‌സ്‌ഷോറൂം വില.

ഗൂഗിളിനെ കൊള്ളയടിക്കുന്ന അമേരിക്കൻ മോഷ്ടാക്കൾ .

ഗൂഗിൾ ആസ്‌ഥാനത്ത് സ്‌ഥിതി ചെയ്യുന്ന ആൻഡ്രോയിഡ് റോബോട്ടിന്റെ ആദ്യ സ്റ്റാച്യുവിനോടൊപ്പം ‘അലക്സ്’ എന്ന് പേരുള്ള ഒരു റോബോട്ട് നായയുടെ പ്രതിമ കൂടി സ്‌ഥാപിക്കപ്പെട്ടിരുന്നു. 2009ൽ ആരോ മോഷ്ടിച്ച ആ പ്രതിമയെയോ അതിന്റെ മോഷ്ടാവിനെയോ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തന്റെ കൂടെയുണ്ടായിരുന്ന അലക്സിനെ നഷ്‌ടമായ ആൻഡ്രോയിഡ് റോബോട്ട് അവനെയും കാത്ത് ഇന്നും ഏകനായി അവിടെത്തന്നെയുണ്ട്. ഇങ്ങ് കേരളത്തിൽ മാത്രമല്ല, അങ്ങ് കാലിഫോർണിയായിലും പെരുങ്കള്ളന്മാർ ഉണ്ടെന്ന് മനസ്സിലായില്ലേ!

അത് പോലെ തന്നെ കാലിഫോർണിയായിലും രസകരമായ ഒരു സംഭവം അരങ്ങേറി. ഗൂഗിൾ ആസ്ഥാനത്ത് സ്ഥാപിച്ചിരുന്ന ജെല്ലി ബീ ൻ സ്റ്റാച്ചുവിന്റെ തല ചൂടിൽ ഉരുകി പൊട്ടി. ഇത് മുതലാക്കിയ ഒരു വഴി പോക്കൻ അതിനുള്ളിലെ ജെല്ലി ബീൻ മോഷ്ടിച്ചുക്കൊണ്ടുപോയി. കേടുപാടുകൾ തീർത്ത് ഗൂഗിൾ വീണ്ടും ഇത് പുനസ്ഥാപിച്ചു.

കുറഞ്ഞ വിലയിൽ കിടിലൻ ഫീച്ചേഴ്സുമായി xiaomi എത്തുന്നു.

കുറഞ്ഞ വിലയിൽ കിടിലൻ സ്പെക്സുമായി എത്തുന്ന Xiaomiയുടെ Redmi Note സീരീസ് ഏവർക്കും ഏറെ സുപരിചിതമാണ്. Redmi Note 3, Redmi Note 4 പോലെയുള്ള വളരെ പ്രശസ്തമായ ഫോണുകൾ അടങ്ങിയ Redmi Note കുടുംബത്തിന്റെ  അഞ്ചാം തലമുറ വരികയാണ്!

 Redmi സീരീസ് എന്നല്ല, Xiaomiയുടെ തന്നെ ആദ്യത്തെ സെൽഫി-സെൻട്രിക് സ്മാർട്ട്ഫോൺ ആണിത്. Redmi 4A പോലെ ഒരു എൻട്രി ലെവൽ ഫോണായിരിക്കും Redmi Note 5Aയും. രണ്ട് വേരിയന്റുകളിലായി പുറത്തിറക്കുന്ന ഫോണിന്റെ ഉയർന്ന വേരിയന്റ് Redmi Note 5A Pro എന്നോ Prime എന്നോ അറിയപ്പെടും എന്നാണ് റിപ്പോർട്ടുകൾ.

ബേസിക് വേരിയന്റ് സ്നാപ്ഡ്രാഗൺ 425 ചിപ്സെറ്റിനും, 2GB RAMനും, 16GB ഇന്റർണൽ മെമ്മറിക്കും ഒപ്പം എത്തുമ്പോൾ ഹൈ വേരിയന്റ് സ്നാപ്ഡ്രാഗൺ 435 ചിപ്സെറ്റിനും, 3GB RAMനും, 32GB ഇന്റർണലിനും ഒപ്പം എത്തും. 5.5″ HD 720p ഡിസ്‌പ്ലേയായിരിക്കും ഫോണിൽ ഉണ്ടാവുക. ആൻഡ്രോയിഡ് 7.1.1ൽ പ്രവർത്തിക്കുന്ന MIUI 9. സെൽഫി ഫ്ലാഷ് ഉൾപ്പെടെയുള്ള 16MP ഫ്രണ്ട് ക്യാമറയാണ് Redmi Note 5Aയുടെ ഏറ്റവും വലിയ പ്രത്യേകത. ആദ്യമായാണ് ഒരു Xiaomi ഫോണിൽ ഇത്തരമൊരു ക്യാമറ സംവിധാനം എത്തുന്നത്. പിന്നിലും 16MP ക്യാമറ തന്നെയായിരിക്കും ഉണ്ടാവുക. എന്നാൽ ബേസിക് വേരിയന്റിൽ ഫ്രണ്ട് ക്യാമറ 5MP ആയിരിക്കും എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഡെഡിക്കേറ്റഡ് SD കാർഡ് സ്ലോട്ടാണ് മറ്റൊരു പ്രത്യേകത. 3000mAh നോൺ-റിമൂവബിൾ ബാറ്ററിയുള്ള ഫോണിൽ 4G VoLTE, Bluetooth 4.2 എന്നിവയും ഉണ്ടാകും. 6000 മുതൽ 9000 വരെയാണ് Redmi Note 5Aക്ക് പ്രതീക്ഷിക്കുന്ന വില.