നിങ്ങൾക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ, വാട്സ്ആപ്പിൽ മെസ്സേജ് ഡെലീറ്റ് ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ !!!

നിങ്ങൾക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ, വാട്സ്ആപ്പിൽ മെസ്സേജ് ഡെലീറ്റ് ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ ?

ഉണ്ടെങ്കിൽ തുറന്നു പറയട്ടെ, അത് സാധിക്കില്ല. പക്ഷെ നിരാശരാവണ്ട.

വാട്സ്ആപ് മെസ്സഞ്ചർ ഉപയോഗിക്കാത്തവർ ഇന്ന് വളരെ വിരളമാണ്. പണ്ടൊക്കെ മൊബൈൽ നമ്പർ ചോദിച്ചിരുന്നിടത്തു ഇന്ന് വാട്സ്ആപ് നമ്പർ ആണ് ചോദിക്കുന്നത്. എന്നാൽ, ആറാം തമ്പുരാനിൽ മോഹൻലാൽ പറഞ്ഞ പോലെ, വാവിട്ട വാക്കും കൈ വിട്ട ആയുധവും ഒരിക്കലും തിരിച്ചെടുക്കാനാവില്ല, വാട്സ്ആപ് മെസ്സഞ്ചറിൽ ഒരിക്കൽ അയച്ച സന്ദേശം തിരിച്ചെടുക്കാനാവില്ല.

എന്നാൽ, ഇതിനായി വാട്സാപ്പ് നന്നയി ശ്രമിക്കുന്നുണ്ട് എന്ന് വേണം പറയാൻ. വരുന്ന അപ്ഡേറ്റുകളിൽ ഈ സംവിധാനം എന്തായാലും ഉണ്ടാവും എന്ന് വാട്സാപ്പ് പറയുന്നു. തീർച്ചയായും അത് 2 നീല ടിക് വരുന്നതിനു മുൻപ് മാത്രമായിരിക്കും.

The best free Photo Editor 2017

നിങ്ങൾ എപ്പോഴെങ്കിലും ഫോട്ടോഷോപ്പ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ GIMP തികച്ചും മറ്റൊരു ഫോട്ടോഷോപ്പ് ആയി തോന്നിയേക്കാം. എന്നാൽ ഫോട്ടോഷോപ്പ് പോലെ സങ്കീർണമല്ല GIMP.

ഒരു പ്രീമിയം വേർഷൻ സോഫ്ട്‍വെയറിൽ വേണ്ട എല്ലാ വിശേഷഗുണങ്ങളും ഇതിനുണ്ട്.

 

GIMP ഒരു ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ ആണ്, ഇത് ഉപയോഗത്തിന് തികച്ചും സൗജന്യമാണ്. ഒരു വലിയ ഡെവലപ്പർ കമ്മ്യൂണിറ്റി തന്നെ ഇതിനു പിന്നിലുണ്ട്. ഇതിൽ ഫോട്ടോഷോപ്പ് പ്ലഗിൻ ഉപയോഗിക്കാവുന്നതാണ്.

മലയാള കരയിൽ നിന്നും ഒരു കിടു ബില്ലിംഗ് സോഫ്റ്റ്‌വെയർ.

ഭാരതത്തിലുടനീളം GST ഏർപ്പാടാക്കിയത് കാരണം കുടുങ്ങിയത് ബിസിനസ്സ് മുതലാളിമാരാണ്. എല്ലാവരും ബില്ലിങ്ങിന് ഉപയോഗിച്ചുകൊണ്ടിരുന്ന സോഫ്റ്റ്‌വെയർ GSTയുടെ വരവോടു കൂടി ഉപയോഗശൂന്യമായി.

അതേ സമയം ഇത് സോഫ്റ്റ്‌വെയർ നിർമ്മിക്കുന്ന കമ്പനികൾക്ക് ഒരു അവസരവും എന്നാൽ തൻ്റെ നിലനിൽക്കുന്ന കസ്റ്റമേഴ്‌സിനെ നവീകരിക്കുവാൻ ബുദ്ധിമുട്ടേറിയ ഒരു അവസ്ഥയുമായിരുന്നു. ഇതിനു പ്രധാന കാരണം പല ബില്ലിംഗ് സോഫ്ട്‍വെയറുകളും ഓഫ്‌ലൈൻ ആണ് എന്നതും, സോഫ്റ്റ്‌വെയർ നിർമ്മാതാക്കൾക്ക് ഓൺ-സൈറ്റ് സപ്പോർട്ട് കൊടുക്കാൻ പറ്റാത്തതുമാണ്.

 

ഇത് മുന്നിൽ കണ്ടു കൊണ്ട് കൊച്ചിയിൽ നിന്ന് ഒരു സോഫ്റ്റ്‌വെയർ നിർമ്മാതാക്കൾ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ഉപയോഗിക്കാവുന്ന GST ബില്ലിംഗ് സോഫ്റ്റ്‌വെയർ ഉണ്ടാക്കിയിരിക്കുന്നത്. കൂടാതെ ഓൺ-സൈറ്റ് സപ്പോർട്ട് നൽകാനും അവർ തയാറാണ്.

കേരളത്തിലുടനീളം ഓൺ-സൈറ്റ് സപ്പോർട്ട് കൂടാതെ 20 % ഇളവും. Customized Features ചെയ്തു കൊടുക്കുന്നതായിരിക്കും. ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ഉപയോഗിക്കാം. റീ-സെല്ലെർ ആവാൻ താല്പര്യം ഉള്ളവർക്കും ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: 9496191321