ഏതു ആൻഡ്രോയിഡ് ഫോണുകളുടെയും പാസ്‌വേഡ്/ പാറ്റേൺ ലോക്ക് തുറക്കാനുള്ള 3 കുറുക്കു വഴികൾ

ഏതു ആൻഡ്രോയിഡ് ഫോണുകളുടെയും പാസ്‌വേഡ്/ പാറ്റേൺ ലോക്ക് പാസ്സ്‌വേർഡ് / പാറ്റേൺ ലോക്ക് തുറക്കാനുള്ള 3 കുറുക്കു വഴികൾ . മൊബൈൽ ഫോണുകൾ ഇന്ന് ജീവിതത്തിന്റെ അത്യന്തഹാപേക്ഷിത ഘടകം ആയി മാറിയിരിക്കുകയാണ് .ഫോൺ ഇല്ലാത്ത ഒരു ജീവിതത്തെ കുറിച്ച് മനുഷ്യന് ഇന്ന് ചിന്തിക്കാൻ പോലും ആവില്ല.പണ്ട് ആശയ വിനിമയത്തിനായി വേണ്ടി കണ്ടു പിടിച്ചതായിരുന്നു ഫോണുകൾ .

അത് പുരോഗമിച്ചു വയർലെസ് മൊബൈൽ ഫോണുകൾ ആയി.പിന്നീട് സ്മാർട്ട് ഫോണുകളുടെ അരങ്ങേറ്റം വന്നതോടെ മൊബൈൽ ഫോണുകൾ കേവലം ആശയ വിനിമയത്തിന് മാത്രം ഒതുങ്ങുന്ന ഒന്നല്ലാതെ ആയി മാറി.ഫോട്ടോ എടുക്കാനും വിഡിയോ എടുക്കാനും പ്രധാനപ്പെട്ട രേഖകൾ സൂക്ഷിക്കാനും എന്തിനു സ്വന്തം ജോലി വരെ ചെയ്യാനും ഇന്ന് ഒരു മൊബൈൽ ഫോൺ ഉണ്ടെങ്കിൽ സാധിക്കും .ലോകത്തെ മൊത്തം ഒരു വിരൽ തുമ്പിൽ എത്തിക്കുകയാണ് മൊബൈൽ ഫോണുകൾ ചെയ്യുന്നത് .
അത് ഫോണുകളുടെ സുരക്ഷിതത്വം നാം ഉറപ്പു വരുത്തേണ്ടതുണ്ട് .നിങ്ങളുടെ രഹസ്യ വിവരങ്ങൾ ചോർത്തുവാനായി മൊബൈൽ ഫോണുകൾ മോഷ്ടിക്കാം.അത് കൊണ്ട് ആണ് പലരും മൊബൈൽ ഫോണുകളിൽ പാസ്‌വേഡ് അല്ലെങ്കിൽ പാറ്റേൺ ലോക്കുകൾ ഒക്കെ ഉപയോഗിക്കുന്നത് .ഇനി അഥവാ മൊബൈൽ ഫോൺ നഷ്ടപ്പെട്ടാലും അതിന്റെ ഉള്ളിൽ ഉള്ള വിവരങ്ങൾ ദുരുപയോഗാപെടാതിരിക്കാൻ വേണ്ടി ആണ് ഇത് പോലുള്ള സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത് .എന്നാൽ നിങ്ങൾ തന്നെ സ്വന്തം പാസ്‌വേഡ് മറക്കേണ്ടി വന്ന ഉണ്ടായിട്ടുണ്ടാകും.
അത് പോലുള്ള സന്ദർഭങ്ങളിൽ ലോക്കുകളും പാസ്‌വേഡുകളും തിരിച്ചറിയാൻ മൂന്നു കുറുക്കുവഴികൾ ഉണ്ട്.

 ഫാക്ടറി റെസ്റ്റ് വഴി അൺലോക്ക് ചെയ്യാൻ സാധിക്കും .എന്നാൽ വിവരങ്ങൾ ഒക്കെ നഷ്ടപ്പെടും എന്നതാണ് ഇതിന്റെ പോരായ്മ.ഇത് ചെയ്യുവാൻ ആയി ഫോൺ സ്വിച്ച് ഓഫ് ചെയ്തിട്ട് ഒരേ സമയം വോളിയം + ബട്ടണും പവർ ബട്ടണും അമർത്തുക.അപ്പോൾ ആൻഡ്രോയിഡ് ഫോണുകളുടെ റിക്കവറി മോഡിലേക്ക് മാറും .അതിൽ നിന്ന് ഫാക്ടറി റീസെറ്റ് ബട്ടൺ തിരഞ്ഞെടുക്കാവുന്നതാണ് .

ഇനി അടുത്ത മാർഗം എന്നത് എ ഡി എം ഉപയോഗിച്ച് പാസ്‌വേഡ് അൺലോക്ക് ചെയ്യുക എന്നതാണ് .ഇതിനായി ഒരു കമ്പ്യൂട്ടറിൽ നിന്ന് ആൻഡ്രോയിഡ് ഡേവിസ് മാനേജർ സൈറ്റിലേക്ക് പോകുക.ഗൂഗിൾ അകൗണ്ടിൽ സൈൻ ഇൻ ചെയ്തു ലോക്ക് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക .പുതിയ പാസ്‌വേഡ് അമർത്തി ഉറപ്പു വരുത്തുക.
 പാറ്റേൺ ലോക്ക് മറികടക്കാനായി 5 പ്രാവശ്യം തുടർച്ചയായ തെറ്റായ പാസ്‌വേഡ് അടിക്കുക.അപ്പോൾ ഫോർഗോട്ട് പാസ്‌വേഡ് എന്ന ഓപ്‌ഷൻ കാണും .അത് അമർത്തി വേണ്ട വിവരങ്ങൾ അടിച്ചു കൊടുത്താൽ ഉതിയ പാറ്റേൺ ലോക്ക് ഉണ്ടാക്കാവുന്നതാണ് .

നിങ്ങൾക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ, വാട്സ്ആപ്പിൽ മെസ്സേജ് ഡെലീറ്റ് ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ !!!

നിങ്ങൾക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ, വാട്സ്ആപ്പിൽ മെസ്സേജ് ഡെലീറ്റ് ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ ?

ഉണ്ടെങ്കിൽ തുറന്നു പറയട്ടെ, അത് സാധിക്കില്ല. പക്ഷെ നിരാശരാവണ്ട.

വാട്സ്ആപ് മെസ്സഞ്ചർ ഉപയോഗിക്കാത്തവർ ഇന്ന് വളരെ വിരളമാണ്. പണ്ടൊക്കെ മൊബൈൽ നമ്പർ ചോദിച്ചിരുന്നിടത്തു ഇന്ന് വാട്സ്ആപ് നമ്പർ ആണ് ചോദിക്കുന്നത്. എന്നാൽ, ആറാം തമ്പുരാനിൽ മോഹൻലാൽ പറഞ്ഞ പോലെ, വാവിട്ട വാക്കും കൈ വിട്ട ആയുധവും ഒരിക്കലും തിരിച്ചെടുക്കാനാവില്ല, വാട്സ്ആപ് മെസ്സഞ്ചറിൽ ഒരിക്കൽ അയച്ച സന്ദേശം തിരിച്ചെടുക്കാനാവില്ല.

എന്നാൽ, ഇതിനായി വാട്സാപ്പ് നന്നയി ശ്രമിക്കുന്നുണ്ട് എന്ന് വേണം പറയാൻ. വരുന്ന അപ്ഡേറ്റുകളിൽ ഈ സംവിധാനം എന്തായാലും ഉണ്ടാവും എന്ന് വാട്സാപ്പ് പറയുന്നു. തീർച്ചയായും അത് 2 നീല ടിക് വരുന്നതിനു മുൻപ് മാത്രമായിരിക്കും.

Xiaomi ഉം Nokia ഉം ഒന്നിക്കുന്നു??

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ Xiaomiയും, ഫിന്നിഷ് ടെലിക്കോം ഭീമൻമാരായ Nokiaയും പല മാർക്കറ്റുകളിലും പരസ്പരം ഒന്നിച്ച് പ്രവർത്തിക്കുന്നുണ്ട്. ഒരു ഘട്ടത്തിൽ Nokiaയിൽ Xiaomi ഇൻവെസ്റ്റ് ചെയ്യും എന്നുവരെയുള്ള വാർത്തകൾ പുറത്തുവരികയും ചെയ്തിരുന്നു. പക്ഷേ അത് വെറുമൊരു ഗോസിപ്പ് മാത്രമായി അവശേഷിച്ചു. എന്നാലിപ്പോൾ Xiaomiയും Nokiaയും യഥാർഥത്തിൽ ഒന്നിച്ചിരിക്കുകയാണ്! Xiaomiയുടെ ഗ്ലോബൽ സ്പോക്സ്പേഴ്‌സൺ Wang Xiang ആണ് തന്റെ സോഷ്യൽ നെറ്റ്വവർക്കിങ്ങ് പേജിലൂടെ ആഗോള സ്മാർട്ട്ഫോൺ ഭീമൻമാരായ ഈ രണ്ടു കമ്പനികളുടെയും ഒത്തുചേരലിനെ ലോകത്തെ അറിയിച്ചത്. കമ്പനികൾ തമ്മിലുള്ള ധാരണ പ്രകാരം രണ്ട് കമ്പനികളുടെയും സ്വകാര്യ അവകാശമുള്ള വസ്തുക്കൾ, പേറ്റെന്റുകൾ ഉൾപ്പെടയുള്ളവ പരസ്പരം ഉപയോഗിക്കാം. ഇതിലൂടെ Xiaomiക്ക് മാത്രം സ്വന്തമായിരുന്ന ടെക്നോളജികൾ Nokiaയും, Nokiaക്ക് സ്വന്തമായിരുന്നവ Xiaomiയും തങ്ങളുടെ പ്രൊഡക്റ്റുകൾക്ക് വേണ്ടി ഉപയോഗിക്കും. നെറ്റ്വവർക്കിങ്ങിനും, ഇന്റർനെറ്റ് വിപുലീകരണത്തിനും പുറമേ ഓഗ്മെന്റഡ്, വിർച്വൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിലും രണ്ട് കമ്പനികളും ഒന്നിച്ച് പ്രവർത്തിക്കും. Xiaomi ഗ്ലോബൽ VP ആയിരുന്ന ഹ്യൂഗോ ബാര കമ്പനി വിട്ടതിനും, കഴിഞ്ഞ വർഷം Microsoftന്റെ 1500 പേറ്റെന്റുകൾ സ്വന്തമാക്കിയതിനും ശേഷമുള്ള Xiaomiയുടെ ഏറ്റവും വലിയ ഡീലാണിത്. HMD Global Oyക്ക് കീഴിലുള്ള Nokiaയുടെ മൊബൈൽ നിർമാണയൂണിറ്റ് തങ്ങളുടെ വരും ഫോണുകളിൽ Xiaomiയുടെ Surge S1 ചിപ്സെറ്റും, അവരുടെ MIUI സോഫ്റ്റ്വെയറും ഉപയോഗിക്കാൻ പോകുന്നു എന്ന വാർത്തകൾ വന്നതിന് പിന്നാലെയെത്തിയ ഈ ഡീൽ ഇപ്പോൾ അക്ഷരാർഥത്തിൽ ടെക് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

ഗൂഗിളിനെ കൊള്ളയടിക്കുന്ന അമേരിക്കൻ മോഷ്ടാക്കൾ .

ഗൂഗിൾ ആസ്‌ഥാനത്ത് സ്‌ഥിതി ചെയ്യുന്ന ആൻഡ്രോയിഡ് റോബോട്ടിന്റെ ആദ്യ സ്റ്റാച്യുവിനോടൊപ്പം ‘അലക്സ്’ എന്ന് പേരുള്ള ഒരു റോബോട്ട് നായയുടെ പ്രതിമ കൂടി സ്‌ഥാപിക്കപ്പെട്ടിരുന്നു. 2009ൽ ആരോ മോഷ്ടിച്ച ആ പ്രതിമയെയോ അതിന്റെ മോഷ്ടാവിനെയോ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തന്റെ കൂടെയുണ്ടായിരുന്ന അലക്സിനെ നഷ്‌ടമായ ആൻഡ്രോയിഡ് റോബോട്ട് അവനെയും കാത്ത് ഇന്നും ഏകനായി അവിടെത്തന്നെയുണ്ട്. ഇങ്ങ് കേരളത്തിൽ മാത്രമല്ല, അങ്ങ് കാലിഫോർണിയായിലും പെരുങ്കള്ളന്മാർ ഉണ്ടെന്ന് മനസ്സിലായില്ലേ!

അത് പോലെ തന്നെ കാലിഫോർണിയായിലും രസകരമായ ഒരു സംഭവം അരങ്ങേറി. ഗൂഗിൾ ആസ്ഥാനത്ത് സ്ഥാപിച്ചിരുന്ന ജെല്ലി ബീ ൻ സ്റ്റാച്ചുവിന്റെ തല ചൂടിൽ ഉരുകി പൊട്ടി. ഇത് മുതലാക്കിയ ഒരു വഴി പോക്കൻ അതിനുള്ളിലെ ജെല്ലി ബീൻ മോഷ്ടിച്ചുക്കൊണ്ടുപോയി. കേടുപാടുകൾ തീർത്ത് ഗൂഗിൾ വീണ്ടും ഇത് പുനസ്ഥാപിച്ചു.