ഏതു ആൻഡ്രോയിഡ് ഫോണുകളുടെയും പാസ്‌വേഡ്/ പാറ്റേൺ ലോക്ക് തുറക്കാനുള്ള 3 കുറുക്കു വഴികൾ

ഏതു ആൻഡ്രോയിഡ് ഫോണുകളുടെയും പാസ്‌വേഡ്/ പാറ്റേൺ ലോക്ക് പാസ്സ്‌വേർഡ് / പാറ്റേൺ ലോക്ക് തുറക്കാനുള്ള 3 കുറുക്കു വഴികൾ . മൊബൈൽ ഫോണുകൾ ഇന്ന് ജീവിതത്തിന്റെ അത്യന്തഹാപേക്ഷിത ഘടകം ആയി മാറിയിരിക്കുകയാണ് .ഫോൺ ഇല്ലാത്ത ഒരു ജീവിതത്തെ കുറിച്ച് മനുഷ്യന് ഇന്ന് ചിന്തിക്കാൻ പോലും ആവില്ല.പണ്ട് ആശയ വിനിമയത്തിനായി വേണ്ടി കണ്ടു പിടിച്ചതായിരുന്നു ഫോണുകൾ .

അത് പുരോഗമിച്ചു വയർലെസ് മൊബൈൽ ഫോണുകൾ ആയി.പിന്നീട് സ്മാർട്ട് ഫോണുകളുടെ അരങ്ങേറ്റം വന്നതോടെ മൊബൈൽ ഫോണുകൾ കേവലം ആശയ വിനിമയത്തിന് മാത്രം ഒതുങ്ങുന്ന ഒന്നല്ലാതെ ആയി മാറി.ഫോട്ടോ എടുക്കാനും വിഡിയോ എടുക്കാനും പ്രധാനപ്പെട്ട രേഖകൾ സൂക്ഷിക്കാനും എന്തിനു സ്വന്തം ജോലി വരെ ചെയ്യാനും ഇന്ന് ഒരു മൊബൈൽ ഫോൺ ഉണ്ടെങ്കിൽ സാധിക്കും .ലോകത്തെ മൊത്തം ഒരു വിരൽ തുമ്പിൽ എത്തിക്കുകയാണ് മൊബൈൽ ഫോണുകൾ ചെയ്യുന്നത് .
അത് ഫോണുകളുടെ സുരക്ഷിതത്വം നാം ഉറപ്പു വരുത്തേണ്ടതുണ്ട് .നിങ്ങളുടെ രഹസ്യ വിവരങ്ങൾ ചോർത്തുവാനായി മൊബൈൽ ഫോണുകൾ മോഷ്ടിക്കാം.അത് കൊണ്ട് ആണ് പലരും മൊബൈൽ ഫോണുകളിൽ പാസ്‌വേഡ് അല്ലെങ്കിൽ പാറ്റേൺ ലോക്കുകൾ ഒക്കെ ഉപയോഗിക്കുന്നത് .ഇനി അഥവാ മൊബൈൽ ഫോൺ നഷ്ടപ്പെട്ടാലും അതിന്റെ ഉള്ളിൽ ഉള്ള വിവരങ്ങൾ ദുരുപയോഗാപെടാതിരിക്കാൻ വേണ്ടി ആണ് ഇത് പോലുള്ള സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത് .എന്നാൽ നിങ്ങൾ തന്നെ സ്വന്തം പാസ്‌വേഡ് മറക്കേണ്ടി വന്ന ഉണ്ടായിട്ടുണ്ടാകും.
അത് പോലുള്ള സന്ദർഭങ്ങളിൽ ലോക്കുകളും പാസ്‌വേഡുകളും തിരിച്ചറിയാൻ മൂന്നു കുറുക്കുവഴികൾ ഉണ്ട്.

 ഫാക്ടറി റെസ്റ്റ് വഴി അൺലോക്ക് ചെയ്യാൻ സാധിക്കും .എന്നാൽ വിവരങ്ങൾ ഒക്കെ നഷ്ടപ്പെടും എന്നതാണ് ഇതിന്റെ പോരായ്മ.ഇത് ചെയ്യുവാൻ ആയി ഫോൺ സ്വിച്ച് ഓഫ് ചെയ്തിട്ട് ഒരേ സമയം വോളിയം + ബട്ടണും പവർ ബട്ടണും അമർത്തുക.അപ്പോൾ ആൻഡ്രോയിഡ് ഫോണുകളുടെ റിക്കവറി മോഡിലേക്ക് മാറും .അതിൽ നിന്ന് ഫാക്ടറി റീസെറ്റ് ബട്ടൺ തിരഞ്ഞെടുക്കാവുന്നതാണ് .

ഇനി അടുത്ത മാർഗം എന്നത് എ ഡി എം ഉപയോഗിച്ച് പാസ്‌വേഡ് അൺലോക്ക് ചെയ്യുക എന്നതാണ് .ഇതിനായി ഒരു കമ്പ്യൂട്ടറിൽ നിന്ന് ആൻഡ്രോയിഡ് ഡേവിസ് മാനേജർ സൈറ്റിലേക്ക് പോകുക.ഗൂഗിൾ അകൗണ്ടിൽ സൈൻ ഇൻ ചെയ്തു ലോക്ക് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക .പുതിയ പാസ്‌വേഡ് അമർത്തി ഉറപ്പു വരുത്തുക.
 പാറ്റേൺ ലോക്ക് മറികടക്കാനായി 5 പ്രാവശ്യം തുടർച്ചയായ തെറ്റായ പാസ്‌വേഡ് അടിക്കുക.അപ്പോൾ ഫോർഗോട്ട് പാസ്‌വേഡ് എന്ന ഓപ്‌ഷൻ കാണും .അത് അമർത്തി വേണ്ട വിവരങ്ങൾ അടിച്ചു കൊടുത്താൽ ഉതിയ പാറ്റേൺ ലോക്ക് ഉണ്ടാക്കാവുന്നതാണ് .

ഇർമയുടെ വേഗം കുറഞ്ഞു; ഫ്ളോറിഡ വെള്ളത്തിൽ, നാടെങ്ങും കൊള്ള

മിയാമി• സർവനാശത്തിന്റെ ഭീകരാന്തരീഷ്ടം സൃഷ്ടിച്ചു യുഎസിൽ പ്രവേശിച്ച ഇർമ ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറിൽ 110 കിലോമീറ്ററായി കുറഞ്ഞതോടെ ലോകം ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു. എന്നാൽ, കനത്ത മഴയിൽ ഫ്ളോറിഡയുടെ വടക്കൻ മേഖല പൂർണമായി വെള്ളത്തിലായി. 65 ലക്ഷം വീടുകളില്‍ വൈദ്യുതി ബന്ധം പൂര്‍ണമായും താറുമാറായി. കാറ്റിന്റെ ശക്തികുറഞ്ഞെങ്കിലും കനത്ത മഴ ഇപ്പോഴും തുടരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണ്.

അറ്റ്‌ലാന്റയിൽ കാറ്റ് ശക്തമായതിനെ തുടർന്നു ഡെൽറ്റ എയർലൈൻ 800 വിമാന സർവീസുകൾ റദ്ദാക്കി. യുഎസിൽ മൊത്തം 3582 വിമാന സർവീസുകളാണ് ഇന്നലെ റദ്ദാക്കിയത്. മിയാമി വിമാനത്താവളം താൽക്കാലികമായി അടച്ചു. ഫ്ളോറിഡയിൽ 62 ലക്ഷം വീടുകൾ വൈദ്യുതിയില്ലാതെ ഇരുട്ടിലാണ്. ജോർജിയ, സൗത്ത് കാരലൈന എന്നിവിടങ്ങളിലും മിന്നൽപ്രളയ മുന്നറിയിപ്പുണ്ട്.

ഭരണകൂടത്തിന്റെ കൃത്യമായ ഇടപെടല്‍കൊണ്ടും ഇര്‍മ എത്തും മുന്‍പ് തന്നെ ജനങ്ങള്‍ നഗരംവിട്ടതുകൊണ്ടും ഫ്‌ളോറിഡയില്‍ ആള്‍നാശം വളരെ കുറവാണ്. നാലു മരണമാണ് ഇതുവരെ ഫ്‌ളോറിഡയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഒഴിഞ്ഞുപോയ ജനങ്ങളെ തിരികെയെത്തിക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് ഫ്‌ളോറിഡ ഗവര്‍ണര്‍ അറിയിച്ചു. കരീബിയന്‍ ദ്വീപുകളിലും ക്യൂബയിലും കനത്ത നാശം വിതച്ചാണ് ഇര്‍മ ഫ്ലോറിഡയിലെത്തിയത്.

നാടെങ്ങും കൊള്ള

ജനം ഒഴിഞ്ഞുപോയതു മുതലെടുത്തു ഫ്‌ളോറിഡയിൽ മോഷണവും കൊള്ളയും പെരുകുന്നു. തെക്കൻ ഫ്‌ളോറിഡയിൽ വീടു കൊള്ളയടിക്കാൻ ശ്രമിച്ച കൗമാരക്കാരനെ പൊലീസ് വെടിവച്ചു. മിയാമിയിൽ 12 പേരുടെ സംഘം സൂപ്പർമാർക്കറ്റിൽ നിന്നു സാധനങ്ങൾ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തായി.

Credits : Manorama online