ഏതു ആൻഡ്രോയിഡ് ഫോണുകളുടെയും പാസ്‌വേഡ്/ പാറ്റേൺ ലോക്ക് തുറക്കാനുള്ള 3 കുറുക്കു വഴികൾ

ഏതു ആൻഡ്രോയിഡ് ഫോണുകളുടെയും പാസ്‌വേഡ്/ പാറ്റേൺ ലോക്ക് പാസ്സ്‌വേർഡ് / പാറ്റേൺ ലോക്ക് തുറക്കാനുള്ള 3 കുറുക്കു വഴികൾ . മൊബൈൽ ഫോണുകൾ ഇന്ന് ജീവിതത്തിന്റെ അത്യന്തഹാപേക്ഷിത ഘടകം ആയി മാറിയിരിക്കുകയാണ് .ഫോൺ ഇല്ലാത്ത ഒരു ജീവിതത്തെ കുറിച്ച് മനുഷ്യന് ഇന്ന് ചിന്തിക്കാൻ പോലും ആവില്ല.പണ്ട് ആശയ വിനിമയത്തിനായി വേണ്ടി കണ്ടു പിടിച്ചതായിരുന്നു ഫോണുകൾ .

അത് പുരോഗമിച്ചു വയർലെസ് മൊബൈൽ ഫോണുകൾ ആയി.പിന്നീട് സ്മാർട്ട് ഫോണുകളുടെ അരങ്ങേറ്റം വന്നതോടെ മൊബൈൽ ഫോണുകൾ കേവലം ആശയ വിനിമയത്തിന് മാത്രം ഒതുങ്ങുന്ന ഒന്നല്ലാതെ ആയി മാറി.ഫോട്ടോ എടുക്കാനും വിഡിയോ എടുക്കാനും പ്രധാനപ്പെട്ട രേഖകൾ സൂക്ഷിക്കാനും എന്തിനു സ്വന്തം ജോലി വരെ ചെയ്യാനും ഇന്ന് ഒരു മൊബൈൽ ഫോൺ ഉണ്ടെങ്കിൽ സാധിക്കും .ലോകത്തെ മൊത്തം ഒരു വിരൽ തുമ്പിൽ എത്തിക്കുകയാണ് മൊബൈൽ ഫോണുകൾ ചെയ്യുന്നത് .
അത് ഫോണുകളുടെ സുരക്ഷിതത്വം നാം ഉറപ്പു വരുത്തേണ്ടതുണ്ട് .നിങ്ങളുടെ രഹസ്യ വിവരങ്ങൾ ചോർത്തുവാനായി മൊബൈൽ ഫോണുകൾ മോഷ്ടിക്കാം.അത് കൊണ്ട് ആണ് പലരും മൊബൈൽ ഫോണുകളിൽ പാസ്‌വേഡ് അല്ലെങ്കിൽ പാറ്റേൺ ലോക്കുകൾ ഒക്കെ ഉപയോഗിക്കുന്നത് .ഇനി അഥവാ മൊബൈൽ ഫോൺ നഷ്ടപ്പെട്ടാലും അതിന്റെ ഉള്ളിൽ ഉള്ള വിവരങ്ങൾ ദുരുപയോഗാപെടാതിരിക്കാൻ വേണ്ടി ആണ് ഇത് പോലുള്ള സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത് .എന്നാൽ നിങ്ങൾ തന്നെ സ്വന്തം പാസ്‌വേഡ് മറക്കേണ്ടി വന്ന ഉണ്ടായിട്ടുണ്ടാകും.
അത് പോലുള്ള സന്ദർഭങ്ങളിൽ ലോക്കുകളും പാസ്‌വേഡുകളും തിരിച്ചറിയാൻ മൂന്നു കുറുക്കുവഴികൾ ഉണ്ട്.

 ഫാക്ടറി റെസ്റ്റ് വഴി അൺലോക്ക് ചെയ്യാൻ സാധിക്കും .എന്നാൽ വിവരങ്ങൾ ഒക്കെ നഷ്ടപ്പെടും എന്നതാണ് ഇതിന്റെ പോരായ്മ.ഇത് ചെയ്യുവാൻ ആയി ഫോൺ സ്വിച്ച് ഓഫ് ചെയ്തിട്ട് ഒരേ സമയം വോളിയം + ബട്ടണും പവർ ബട്ടണും അമർത്തുക.അപ്പോൾ ആൻഡ്രോയിഡ് ഫോണുകളുടെ റിക്കവറി മോഡിലേക്ക് മാറും .അതിൽ നിന്ന് ഫാക്ടറി റീസെറ്റ് ബട്ടൺ തിരഞ്ഞെടുക്കാവുന്നതാണ് .

ഇനി അടുത്ത മാർഗം എന്നത് എ ഡി എം ഉപയോഗിച്ച് പാസ്‌വേഡ് അൺലോക്ക് ചെയ്യുക എന്നതാണ് .ഇതിനായി ഒരു കമ്പ്യൂട്ടറിൽ നിന്ന് ആൻഡ്രോയിഡ് ഡേവിസ് മാനേജർ സൈറ്റിലേക്ക് പോകുക.ഗൂഗിൾ അകൗണ്ടിൽ സൈൻ ഇൻ ചെയ്തു ലോക്ക് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക .പുതിയ പാസ്‌വേഡ് അമർത്തി ഉറപ്പു വരുത്തുക.
 പാറ്റേൺ ലോക്ക് മറികടക്കാനായി 5 പ്രാവശ്യം തുടർച്ചയായ തെറ്റായ പാസ്‌വേഡ് അടിക്കുക.അപ്പോൾ ഫോർഗോട്ട് പാസ്‌വേഡ് എന്ന ഓപ്‌ഷൻ കാണും .അത് അമർത്തി വേണ്ട വിവരങ്ങൾ അടിച്ചു കൊടുത്താൽ ഉതിയ പാറ്റേൺ ലോക്ക് ഉണ്ടാക്കാവുന്നതാണ് .

സുരക്ഷയില്‍ ഫുള്‍ മാര്‍ക്ക് നേടി ജീപ്പ് കോംപസ്

ജീപ്പ് ആരാധകരുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി മുന്നേറുകയാണ് ജീപ്പ് കോംപസ്. പുറത്തിറങ്ങി ഒരു മാസം തികയുന്നതിന് മുൻപ് പതിനായിരത്തിലധികം ബുക്കിങ്ങുകള്‍ നേടിയ ജീപ്പ് കോംപസിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി. യുറോ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാര്‍ സ്വന്തമാക്കിയിരിക്കുകയാണ് ജീപ്പ് കോംപസ്. കോംപസിന്റെ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലും റൈറ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലും ഒരുപോലെ സമ്പൂര്‍ണ സുരക്ഷിതമാണെന്നാണ് യൂറോ എന്‍സിഎപിയുടെ ക്രാഷ് ടെസ്റ്റില്‍ കണ്ടെത്തിയിരിക്കുന്നത്.പിന്‍ സീറ്റില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് 83 ശതമാനം സുരക്ഷ നല്‍കുന്ന കോംപസ്. മുതിര്‍ന്നവര്‍ക്ക് 90 ശതമാനം സുരക്ഷയും നല്‍കുന്നുണ്ട്. മുന്‍ ക്രാഷ് ടെസ്റ്റ്, വശങ്ങളുടെ ക്രാഷ് ടെസ്റ്റ് തുടങ്ങിയ ടെസ്റ്റുകള്‍ യൂറോ എന്‍സിഎപി കോംപസില്‍ നടത്തിയതിന് ശേഷമാണ് സുരക്ഷിതമായ വാഹനമാണ് ജീപ്പ് എന്ന് യുറോഎന്‍സിഎപി പ്രഖ്യാപിച്ചത്.ആരാധകരുടെ ഏറെനാളത്തെ കാത്തിരിപ്പിനു ശേഷം ജീപ്പ് കോംപസിനെ പുറത്തിറക്കിയത് കഴിഞ്ഞ മാസം 31നായിരുന്നു. ഇന്ത്യയില്‍ ഗ്രാന്‍ഡ് ചെറോക്കിക്കും റാംഗ്ളര്‍ അണ്‍ലിമിറ്റഡിനും ശേഷം പുറത്തിറക്കുന്ന വാഹനമാണ് കോംപസ്. കൂടാതെ ജീപ്പ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യ വാഹനവും കോംപസ് തന്നെ.2 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍, 1.4 ലീറ്റര്‍ പെട്രോള്‍ എന്നിങ്ങനെ രണ്ട് എന്‍ജിനുകളാണ് കോംപസിനുള്ളത്. 3750 ആര്‍പിഎമ്മില്‍ 173 പിഎസ് കുരുത്തും 1750 മുതല്‍ 2500 വരെ ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണു 2 ലീറ്റര്‍ ഡീസല്‍ എന്‍ജിനും 162 എച്ച് പി വരെ കരുത്തും 250 എന്‍ എം വരെ ടോര്‍ക്കും നല്‍കുന്ന 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുമാണുള്ളത്. ഡീസല്‍ എന്‍ജിനു ലീറ്ററിന് 17.1 കീമി മൈലേജാണു കമ്പനി അവകാശപ്പെടുന്നത്. ഇരു എന്‍ജിനുകള്‍ക്കുമൊപ്പം ആറു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണു ഗീയര്‍ബോക്‌സ്. 14.99 ലക്ഷം മുതല്‍ 20.69 ലക്ഷം രൂപവരെയാണ് ജീപ്പ് കോംപസിന്റെ കൊച്ചി എക്‌സ്‌ഷോറൂം വില.