നിങ്ങൾക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ, വാട്സ്ആപ്പിൽ മെസ്സേജ് ഡെലീറ്റ് ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ !!!

നിങ്ങൾക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ, വാട്സ്ആപ്പിൽ മെസ്സേജ് ഡെലീറ്റ് ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ ?

ഉണ്ടെങ്കിൽ തുറന്നു പറയട്ടെ, അത് സാധിക്കില്ല. പക്ഷെ നിരാശരാവണ്ട.

വാട്സ്ആപ് മെസ്സഞ്ചർ ഉപയോഗിക്കാത്തവർ ഇന്ന് വളരെ വിരളമാണ്. പണ്ടൊക്കെ മൊബൈൽ നമ്പർ ചോദിച്ചിരുന്നിടത്തു ഇന്ന് വാട്സ്ആപ് നമ്പർ ആണ് ചോദിക്കുന്നത്. എന്നാൽ, ആറാം തമ്പുരാനിൽ മോഹൻലാൽ പറഞ്ഞ പോലെ, വാവിട്ട വാക്കും കൈ വിട്ട ആയുധവും ഒരിക്കലും തിരിച്ചെടുക്കാനാവില്ല, വാട്സ്ആപ് മെസ്സഞ്ചറിൽ ഒരിക്കൽ അയച്ച സന്ദേശം തിരിച്ചെടുക്കാനാവില്ല.

എന്നാൽ, ഇതിനായി വാട്സാപ്പ് നന്നയി ശ്രമിക്കുന്നുണ്ട് എന്ന് വേണം പറയാൻ. വരുന്ന അപ്ഡേറ്റുകളിൽ ഈ സംവിധാനം എന്തായാലും ഉണ്ടാവും എന്ന് വാട്സാപ്പ് പറയുന്നു. തീർച്ചയായും അത് 2 നീല ടിക് വരുന്നതിനു മുൻപ് മാത്രമായിരിക്കും.